മീനങ്ങാടി: മുട്ടിൽ പഞ്ചായത്തിലെ പഴങ്കുനിയിൽ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ മാനിവയൽ തട്ടാരകത്തൊടി ഷിജു-ധന്യ ദമ്പതികളുടെ മകൾ ശിവപാർവണയെ ഇന്നലെ രാവിലെ പത്തരയോടെയാണ് കാണാതായത്. പുഴങ്കുനിയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടിയെയാണ് കാണാതായത്.
തിരച്ചിലിൽ കാണാതായ കുട്ടിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പുഴയോരത്തെ ചെളിയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ കുട്ടി പുഴയിലെ കയത്തിൽ അകപെട്ടെന്ന സംശയത്തെ തുടർന്നാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. കൽപ്പറ്റ അഗ്നിരക്ഷാ സേന, മീനങ്ങാടി പോലീസ്, കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി, പനമരം സിഎച്ച് റെസ്ക്യൂ അടക്കമുള്ളവരും വിവിധ സംഘങ്ങളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Most Read: ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച കനക്കുന്നു; മരണം 5 ആയി






































