കാസർഗോഡ്: ചിറ്റാരിക്കലിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്റർ സേലം സ്വദേശി ഫിനു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ചെറുപുഴ പാലത്തിന് സമീപം അരിയുരുത്തിൽ സ്വകാര്യ വ്യക്‌തിയുടെ റോഡിൽ മണ്ണെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മൺതിട്ടക്ക് മുകളിൽ ഉണ്ടായിരുന്ന ഉണങ്ങിയ തെങ്ങ് മണ്ണെടുക്കുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഹിനുവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചിരുന്നു.
ചിറ്റാരിക്കൽ എസ്‌ഐ കെപി രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്‌ഥലം പരിശോധിച്ചു. ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്‌ഥലത്തെത്തിയിരുന്നു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലെ ജീവനക്കാരനാണ് ഫിനു.
Most Read: വനിതാ എംപിമാരോടൊപ്പം സെൽഫി പങ്കുവെച്ച് തരൂർ; പിന്നാലെ വിമർശനം







































