ന്യൂഡെൽഹി: വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനം. ചിത്രത്തിനൊപ്പം തരൂർ കുറിച്ച അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോക്‌സഭാ എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗർ, തമിഴാച്ചി തങ്കപാണ്ഡ്യൻ, നുസ്രത്ത് ജഹാൻ, മിമി ചക്രബർത്തി, ജ്യോതിമണി എന്നിവർക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ‘ലോക്‌സഭ ആകർഷകമല്ലെന്ന് ആരുപറഞ്ഞു’ എന്നാണ് തരൂർ കുറിച്ചത്.
The whole selfie thing was done (at the women MPs’ initiative) in great good humour & it was they who asked me to tweet it in the same spirit. I am sorry some people are offended but i was happy to be roped in to this show of workplace camaraderie. That’s all this is. https://t.co/MfpcilPmSB
— Shashi Tharoor (@ShashiTharoor) November 29, 2021
സ്‌ത്രീ വിരുദ്ധ പരാമർശമെന്നും ലിംഗ വിവേചനമെന്നും ചൂണ്ടിക്കാട്ടി നിരവധി ആളുകൾ വിമർശനം ഉന്നയിച്ചപ്പോൾ തരൂരിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിരുന്നു. പിന്നാലെ വിമർശകർക്ക് മറുപടിയുമായി തരൂരും എത്തി. വനിതാ എംപിമാർ മുൻകൈയ്യെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ജോലി സ്‌ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
Also Read: വായു മലിനീകരണം; ട്രക്കുകളുടെ നിരോധനം നീട്ടി ഡെൽഹി സർക്കാർ