വായു മലിനീകരണം; ട്രക്കുകളുടെ നിരോധനം നീട്ടി ഡെൽഹി സർക്കാർ

By Desk Reporter, Malabar News
Air-pollution;-Delhi-government-extends-ban-on-trucks
Ajwa Travels

ന്യൂഡെൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന ഡെൽഹിയിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി സർക്കാർ. പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. കെട്ടിട നിർമാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനവും തുടരും.

എന്നാൽ, സിഎൻജി ട്രക്കുകൾക്കോ ​​ഇ-ട്രക്കുകൾക്കോ ​​അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല. “റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്” ക്യാംപയിനിന്റെ മൂന്നാം ഘട്ടവും പരിസ്‌ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ഡിസംബർ 4 മുതൽ 18 വരെയാണ് മൂന്നാം ഘട്ട ക്യാംപയിൻ.

നഗരത്തിൽ മഴ പെയ്‌തില്ലെങ്കിൽ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിന് താഴെ എത്തിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഐഎംഡി (ഇന്ത്യ കാലാവസ്‌ഥാ വകുപ്പ്) പ്രവചനം ശരിയാണെങ്കിൽ, ഡെൽഹിയിൽ ചെറിയ മഴ ലഭിച്ചേക്കാം. പക്ഷേ കടുത്ത നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയാൽ മാത്രമേ അന്തരീക്ഷ മലിനീകരണത്തിൽ അൽപമെങ്കിലും ശമനം ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Most Read:  ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE