ഒമൈക്രോൺ വ്യാപനം; പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

By Team Member, Malabar News
World Health Organization About The Omicrone Varient

ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.

ഒമൈക്രോൺ ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഗുരുതരമാകുമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരാഴ്‌ച മുൻപാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. തുടർന്ന് ഇതിന് ഒമൈക്രോൺ എന്ന് പേര് നൽകുകയും ചെയ്‌തു. പുതിയ വകഭേദം സംബന്ധിച്ച പഠനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌.

പഠനത്തിലൂടെ മാത്രമേ പുതിയ വകഭേദത്തിന്റെ തീവ്രത, വ്യാപനശേഷി എന്നിവ പൂർണമായും കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഒമൈക്രോൺ അപകടകാരിയാണെന്ന് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ലോകാരോഗ്യ സംഘടന അറിയിച്ചത്. നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും നടപടികൾ ശക്‌തമാക്കിയിട്ടുണ്ട്.

Read also: ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE