സിക്കിം: സിക്കിമിലെ ചൈനാ അതിര്‍ത്തിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ നടത്തും. നിയന്ത്രണരേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൂജ നടത്തുക. അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ ആഘോഷം. മേഖലയിലെ സൈനിക വിന്യാസം പ്രതിരോധ മന്ത്രി വിലയിരുത്തി. പശ്‌ചിമ ബംഗാളിലും സിക്കിമിലുമായി രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് രാജ്നാഥ് സിംഗ് നടത്തുന്നത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ, ചൈന സൈന്യങ്ങള്‍ സംഘര്‍ഷാവസ്‌ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രിയുടെ അതിര്‍ത്തിയിലെ ആയുധപൂജയും ദസറ ആഘോഷവും. കഴിഞ്ഞ വര്‍ഷം റാഫേല്‍ വിമാനം ഏറ്റുവാങ്ങുന്ന ചടങ്ങിനായി ഫ്രാന്‍സില്‍ പോയപ്പോള്‍ ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയിലാണ് രാജ്നാഥ് സിംഗ് ആയുധപൂജ നടത്തിയത്.
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു