മലപ്പുറം: കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്ന ആളെ മലപ്പുറം കൽപകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്ദുൽ അസീസാണ് വയനാട് മേപ്പാടിയിൽ നിന്ന് പിടിയിലായത്. പിരിവിനെന്ന വ്യാജേന വീടുകളിൽ എത്തിയാണ് ഇയാൾ കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ചിരുന്നത്.
മലപ്പുറം വൈലത്തൂർ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയുടെ കൈ ചെയിൻ, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവൻ ആഭരണങ്ങളാണ് മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകളുടെ വിവാഹത്തിന് എന്ന പേരിൽ സഹായം അഭ്യർഥിച്ച് വീട്ടിലെത്തിയ അസീസാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്. സൈബർ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് പ്രതി പിടിയിലായത്.
Most Read: ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി







































