ന്യൂഡെൽഹി: യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്‌റ്റിൽ നിന്നെത്തിയ വിമാനമാണ് ഡെൽഹിയിലിറങ്ങിയത്. ഇന്നലെ പുലർച്ചെ 2.45ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം തലസ്‌ഥാന നഗരിയിൽ എത്തിയിരുന്നു. ഇതിൽ മുപ്പതുപേർ മലയാളികളായ മെഡിക്കൽ വിദ്യാർഥികളും ആയിരുന്നു.
പിന്നീട് രണ്ടാമത്തെ വിമാനത്തിൽ 219 പേരും മൂന്നാമത്തേതിൽ 201 പേരുമാണ് ഡെൽഹിയിലെത്തിയത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്. യുക്രൈനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികളാണ് ഞായറാഴ്‌ച കേരളത്തിലെത്തിയത്. ഡെൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലായി എത്തിയത്.
Read Also: കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്