കീവ്: യുദ്ധസാഹചര്യം രൂക്ഷമായിരിക്കെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കേന്ദ്ര നടപടികൾ പുരോഗമിക്കുന്നു. യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഉച്ചയോടെ ഇന്ത്യയിൽ എത്തും. സംഘത്തിൽ 17 മലയാളികളുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് ഡെൽഹിയിൽ നിന്നും മുംബെെയിൽ നിന്നും പുറപ്പെടും.
ഡെൽഹിയിൽ നിന്നും 7.30ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. 11.30ഓടെ റുമാനിയയിൽ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കും. കൂടാതെ ഡെൽഹിയിൽ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹംഗറിയിൽ നിന്നും 1.15ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങൾ. വന്ദേഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.
അതേസമയം, രക്ഷാദൗത്യങ്ങൾ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. സുരക്ഷാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രെെൻ സാഹചര്യങ്ങൾ യോഗം വിലയിരുത്തും.
Most Read: സഞ്ചാരികളെ ഇതിലേ..; കേരളത്തിലെ ആദ്യ കാരവാൻ പാർക്കിന് തുടക്കമായി