മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി

By Staff Reporter, Malabar News
Do not cross the Shehini border into Poland; Embassy with new warning
Photo Courtesy: PTI
Ajwa Travels

കീവ്: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്‌തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

യുദ്ധബാധിത പ്രദേശമായ സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം മലയാളികളാണെന്നാണ് സൂചന. സുമിയില്‍നിന്ന് മധ്യ യുക്രൈന്‍ നഗരമായ പോള്‍ട്ടാവയിലേക്കാണ് കുടുങ്ങി കിടക്കുന്നവരെ മാറ്റുന്നത്.

വിദ്യാര്‍ഥികളെ ബസില്‍ പോള്‍ട്ടാവയിലേക്ക് നീക്കിയതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. യുക്രൈന്റെ കൂടി സഹകരണത്തോടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

നേരത്തെ വിദേശ വിദ്യാര്‍ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സുമി മുതല്‍ പോള്‍ട്ടോവ വരെ ഒരു മാനുഷിക ഇടനാഴി അനുവദിക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിരുന്നു.

Read Also: വെൺമണി ഇരട്ടക്കൊല കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE