തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. കെ സുധാകരൻ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മിറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വിഡി സതീശനുമുള്ളത്. നിലവിലെ എല്ലാ ഡിസിസി പ്രസിഡണ്ടുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും ചർച്ചയാകും.
രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്‌ട്രീയകാര്യ സമിതി ചേരുന്നത്. വൈകീട്ട് 3 മണിക്ക് കെപിസിസി ഓഫീസിലാണ് യോഗം. മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണൻ വിവാദത്തിൽ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. രാഷ്‌ട്രീയകാര്യ സമിതിയുടെ പുനസംഘടനയും ചർച്ചയാകും.
Read Also: മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും