കാസർഗോഡ്: വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറം പന്ത്രണ്ടിൽ ഭാഗത്ത് കായലിൽ നിന്ന് അനധികൃതമായി മണലൂറ്റുന്ന സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. മണലെടുക്കുന്ന വഞ്ചി തകർത്തു. ഇന്നലെയാണ് ഇവരെ പിടികൂടിയത്. കായലിലെ മണലൂറ്റ് തടയാൻ രംഗത്തുള്ളവരാണ് അനധികൃത മണൽക്കടത്ത് സംഘത്തെ പിടികൂടിയത്.
കവ്വായി കായലിന്റെ മാവിലാക്കടപ്പുറം മേഖലയിൽ മണലൂറ്റ് വ്യാപകമാണ്. ഇതുമൂലം ശുദ്ധജല ക്ഷാമവും കരയിടിച്ചിലും ഇവിടെ ശക്‌തമാണ്. ഏതാനും ദിവസം മുൻപ് കനത്ത മഴയിൽ കായൽ കര കവിഞ്ഞിരുന്നു. മണലൂറ്റ് മൂലമുണ്ടായ പരിസ്‌ഥിതി ആഘാതത്തിന്റെ ഭാഗമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.
മണൽ മാഫിയക്കെതിരെ അധികൃതർ ശക്‌തമായ നടപടികൾ സ്വീകരിക്കാത്തതിലും മണലെടുപ്പ് തടയാത്തതിലും പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് മണലൂറ്റ് സംഘത്തിന് എതിരെ നാട്ടുകാർ തന്നെ നേരിട്ടിറങ്ങിയത്.
Malabar News: ജില്ലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാക്‌സിൻ യജ്‌ഞം ഇന്ന് നടക്കും