കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ലോട്ടറി വിൽപനക്കാരിയുടെ പണം പിടിച്ചുപറിച്ച പ്രതി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ധനേഷ് ആണ് പിടിയിലായത്. ശനിയാഴ്‌ച ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. ലോട്ടറി കച്ചവടം നടത്തുന്നതിനിടെ സ്‌ത്രീയുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു ഇയാൾ.
പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് പിവിഎസ് ഹോസ്‌പിറ്റലിന് പുറകുവശത്തെ റോഡിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ടൗൺ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐമാരായ ഷൈജു, സി പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫിസറായ സജേഷ് കുമാർ, ഷിബു, സിവിൽ പോലീസ് ഓഫിസറായ ഷിജിത്ത് കെ ഉല്ലാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Also Read: സംസ്‌ഥാനത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുക ലക്ഷ്യം; വ്യവസായമന്ത്രി




































