സംസ്‌ഥാനത്ത് 20ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുക ലക്ഷ്യം; വ്യവസായമന്ത്രി

By News Bureau, Malabar News
lokayukta-p-rajeev

തിരുവനന്തപുരം: സംസ്‌ഥാനത്ത് 20 ലക്ഷം തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെ ഡിസ്‌കിന്റെ സഹായത്തോടെ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിൽ ആയിരിക്കും തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയെന്നും ആദ്യ ഘട്ടമെന്ന നിലയിൽ 10,000 പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാന സർക്കാർ, നാഷണൽ എംപ്‌ളോയ്‌മെന്റ് സർവീസ്, ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംയുക്‌തമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ നിയുക്‌തി- 2021 കളമശേരി സെന്റ് പോൾസ് കോളേജിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാർച്ച് മാസത്തോടെ കെ-ഫോൺ പദ്ധതിയിലൂടെ കൂടുതൽ ശക്‌തമായ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും കോമൺ ഫെസിലിറ്റി സെന്റർ ഉപയോഗിക്കുന്നവർക്കും ഇത് കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കും; മന്ത്രി വ്യക്‌തമാക്കി.

തൊഴിൽ അവസരങ്ങളോടൊപ്പം ഒരു ലക്ഷം എംഎസ്എംഇകൾ ആരംഭിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ‘ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല; ഇത് ഹിന്ദുക്കളുടെ രാജ്യം’- രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE