ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിനായുള്ള രൂപരേഖ പൂർത്തിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏതാനും ആഴ്ചകള്‍ക്കകം രാജ്യത്ത് കോവിഡ് വാക്സിന്റെ വിതരണത്തിനുള്ള അനുമതി ലഭിക്കുമെന്നും, കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരിലേക്കും വാക്സിന് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി.
രാജ്യത്ത് വാക്സിൻ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വിതരണത്തിനുള്ള അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വലിയ തോതില്‍ വാക്സിന്റെ നിര്‍മ്മാണം രാജ്യത്ത് നടത്തും. വിതരണം നടത്താനുള്ള രൂപരേഖയും പൂര്‍ത്തിയായി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒപ്പം തന്നെ രാജ്യത്ത് നിലവില്‍ കോവിഡ് വ്യാപനത്തോത് കുറയുകയാണെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
ആറ് കമ്പനികളാണ് രാജ്യത്ത് വാക്സിന് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും വാക്സിന് വിതരണം നടത്താനുള്ള അനുമതി തേടിയിട്ടുണ്ട്. അതിനാല്‍ തന്നെ രാജ്യത്ത് വാക്സിന് വിതരണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും, വരും ആഴ്ചകളില്‍ കൂടുതല്‍ കമ്പനികള്‍ വാക്സിന് വിതരണത്തിനായി അനുമതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also : പ്രതിഷേധം അതിശക്തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ







































