വയനാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതൽ നടപ്പിൽ വരും. ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തി ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ നടപ്പിലാക്കുന്നത്. ഇന്ന് മുതൽ ഫെബ്രുവരി 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോവിഡ് ഇനിയും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് സൂചന.
ഇന്ന് മുതൽ ജില്ലയിലെ ഓരോ ടൂറിസം കേന്ദ്രങ്ങളിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ജില്ലാ കളക്‌ടർ എ ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനിച്ചത്. കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിക്കും.
നിയന്ത്രണ പ്രകാരം, മുത്തങ്ങ വന്യജീവി സങ്കേതം- 150, ചെമ്പ്ര പീക്ക്- 200, സൂചിപ്പാറ- 500, തോല്‍പ്പെട്ടി വന്യജീവി സങ്കേതം- 150, മീന്‍മുട്ടി വെള്ളച്ചാട്ടം- 300, കുറുവ ദ്വീപ്- ഫോറസ്‌റ്റ്- 400, കര്‍ളാട് തടാകം- 500, കുറുവ- ഡിടിപിസി-400, പൂക്കോട്- 3500, അമ്പലവയല്‍ മ്യൂസിയം- 100, ചീങ്ങേരി മല- 100, എടയ്‌ക്കല്‍ ഗുഹ- 1000, പഴശി പാര്‍ക്ക് മാനന്തവാടി, പഴശി സ്‌മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ- 200 വീതം, ടൗണ്‍ സ്‌ക്വയര്‍- 400, പ്രിയദര്‍ശിനി- 100, ബാണാസുര ഡാം- 3500, കാരാപ്പുഴ ഡാം- 3500 പേർക്ക് മാത്രമാണ് ഇന്ന് മുതൽ പ്രവേശനം അനുവദിക്കുക.
Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർക്ക് പ്രതികൾ ഫോണുകൾ കൈമാറില്ല








































