കോഴിക്കോട്: ചെട്ടികുളം നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് പച്ചനിറം. ഇതാദ്യമായാണ് നരിച്ചാൽ ബീച്ചിൽ കടൽവെള്ളത്തിന് നിറവ്യത്യാസം കാണുന്നത്. ബുധനാഴ്ച മുതലാണ് കടൽ വെള്ളത്തിലെ പച്ചനിറം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
കാലാവസ്ഥയിലും കടലിലെ ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനം നിറവ്യത്യാസത്തിന് കാരണമാകുമെന്നാണ് വിദഗ്ധാഭിപ്രായം.
നേരത്തെ കൊല്ലം മന്ദമംഗലം, പയ്യോളി കൊളാവിപ്പാലം മേഖലയിലെ കടൽവെള്ളത്തിൽ പച്ചനിറം ദൃശ്യമായിരുന്നു. കടൽ പച്ച നിറമായതിന് പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഇത്തരത്തിൽ ചത്തുപൊങ്ങിയ മീനുകളെയും പച്ച നിറമുള്ള ഭാഗങ്ങളിൽ നിന്ന് പിടിച്ച മീനുകളെയും കഴിക്കരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പച്ച നിറം മാറി കടൽ സാധാരണ നിലയിൽ ആയിരുന്നു.
Most Read: സഞ്ജിത്ത് വധക്കേസ്; ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി പിടിയിൽ







































