മുംബൈ: സാമ്പത്തിക വര്‍ഷത്തിലെ അവസാനത്തെ വ്യാപാര ദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് കൂടി 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവും വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരികളില്‍ വീണ്ടും നിക്ഷേപം തുടങ്ങിയതൊക്കെയുമാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്.
ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാടെക് സിമെന്റ്സ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Read Also: ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും