ന്യൂ ഡെല്‍ഹി: എസ്എന്‍സി ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്കെത്തും.പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി നാളെ പരിഗണിക്കുക.
തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു. മുന്‍പ് കേസ് പരിഗണിച്ചിരുന്ന ജസ്‌റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായിരുന്ന ബെഞ്ചാണ് കേസ്. കഴിഞ്ഞ മാസമാണ് ജസ്‌റ്റിസ് ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
Read Also: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ പരിഗണിക്കുന്നു