ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ പരിഗണിക്കുന്നു

By Staff Reporter, Malabar News
kerala image_malabar news
Mathew Arackal
Ajwa Travels

കോട്ടയം: കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാത്യു അറക്കലിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സഭയുടെ കൂടി സമ്മതത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. എന്നാല്‍ ഇതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ല എന്നാണ് മാത്യു അറക്കലിന്റെ പ്രതികരണം.

പീരുമേട് കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവർ4ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന മാത്യു അറക്കല്‍ ഈ വർഷം ഫെബ്രുവരിയിലാണ് രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയർമാനായിരുന്ന ഖൈറുല്‍ റിസ്വി മെയ് മാസത്തില്‍ സ്ഥാനമൊഴിഞ്ഞതോടെ നിലവില്‍ ചെയർമാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ചെയര്‍മാന്‍ നിയമനത്തിനായി കേരളത്തിലെ ബിജെപി നേതാക്കള്‍ വഴി ബയോഡാറ്റ അടക്കമുള്ള വ്യക്തി വിവരങ്ങള്‍ കേന്ദ്ര സർക്കാറിന് ലഭിച്ചിരുന്നു. മാത്രവുമല്ല കഴിഞ്ഞ ആഴ്‌ചയോടെ നിയമന നടപടികള്‍ കേന്ദ്രം കൂടുതല്‍ ഊർജിതമാക്കുകയും ചെയ്‌തിരുന്നു.

അതേസമയം സിറോ മലബാര്‍ സഭയുടെ സമ്മതത്തിന് ശേഷം മാത്രമായിരിക്കും പ്രഖ്യാപനം എന്നാണ് സൂചന. സഭ സമ്മതമറിയിക്കുന്ന മുറക്ക് വരും ദിവസങ്ങളില്‍ കേന്ദ്രം പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിശ്ചയിച്ച സബ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വരികയാണ്.

Read Also: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE