നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനവുമായി പാകിസ്ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ചൊവ്വാഴ്‌ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ വക്താവ്. നിയന്ത്രണ രേഖയില്‍ കനത്ത വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയാണ് പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും വക്താവ് അറിയിച്ചു.

മാന്‍കോട്ട് മേഖലയിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. ഈ മാസം മാത്രമായി 45 തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ വക്താവ് വ്യക്തമാക്കി.

IPL News: ഡെല്‍ഹിയും സണ്‍റൈസേഴ്‌സും ഇന്ന് ഏറ്റുമുട്ടും

രണ്ടാഴ്‌ച മുമ്പ് രാജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്തെ നിയന്ത്രണ രേഖയില്‍ മോര്‍ട്ടാര്‍ ഷെല്ലുകളും മറ്റും ഉപയോഗിച്ച് പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഇതില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

കൂടാതെ സെപ്റ്റംബര്‍ രണ്ടിന്, രാജൗരിയിലെ കെറിയില്‍ നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജെ.സി.ഒ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE