ഐപിഎല്‍; ഡെല്‍ഹിയും സണ്‍റൈസേഴ്‌സും ഇന്ന് ഏറ്റുമുട്ടും

By Staff Reporter, Malabar News
MALABARNEWS-DCVSSRH
Representational Image
Ajwa Travels

ദുബായ്: ഐപിഎല്ലില്‍ ഇന്നത്തെ മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മികച്ച ഫോമിലുള്ള ജോണി ബെയര്‍‌സ്‌റ്റോയും കസിഗോ റബാഡയും തമ്മിലുള്ള പോരാട്ടത്തിനാവും ഇന്നത്തെ ദിവസം ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

ആദ്യ രണ്ട് മൽസരങ്ങളും ജയിച്ച ഡെല്‍ഹി ആത്മവിശ്വാസത്തിലാണ്. ആദ്യ മൽസരത്തില്‍ സൂപ്പര്‍ ഓവറിലാണ് വിജയിച്ചതെങ്കില്‍ രണ്ടാമത്തെ കളിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയെ 44 റണ്‍സിനാണ് തോല്‍പ്പിച്ചത്.

ആദ്യ രണ്ട് മൽസരങ്ങളും തോറ്റ ക്ഷീണത്തിലാണ് സണ്‍ റൈസേഴ്‌സിന്റെ വരവ്. നിര്‍ണായക മൽസരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. ബാറ്റിംഗിലാണ് ഹൈദരാബാദിന്റെ ദൗര്‍ബല്യം പ്രകടമാകുന്നത്.

പൂര്‍ണമായും ടോപ് ഓര്‍ഡറിനെ ആശ്രയിക്കുന്നതാണ് അവര്‍ക്ക് വിനയാവുന്നത്. വാര്‍ണറും ബെയ്ര്‍‌സ്‌റ്റോയും പുറത്തായാല്‍ മികച്ച ഇന്നിംഗ്‌സ് കളിക്കാന്‍ ശേഷിയുള്ള താരങ്ങളുടെ അഭാവമാണ് അവരെ അലട്ടുന്നത്. അബുദാബിയിലെ ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.

Read Also: ‘സൂപ്പർ’ പോരാട്ടത്തിൽ ആർസിബിക്ക് ജയം; മുംബൈ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE