കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ പ്രോസിക്യൂഷന് ഇന്ന് ഹാജരാക്കും. ഭീഷണിപ്പെടുത്തിയ ആളുകളുടെ ഫോണ്‍ രേഖകള്‍, ദൃശ്യങ്ങള്‍ എന്നിവ കോടതിയില്‍ ഹാജരാക്കും.
സാക്ഷിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിയമ ബിരുദ വിദ്യാര്‍ത്ഥിയായ വിപിന്‍ലാലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസാണ് അന്വേഷണം ആരംഭിച്ചത്. പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് അനുകൂലമായി മൊഴി നല്‍കണം എന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്.
നേരിട്ടും ഫോണിലൂടെയും ഇത് തുടരുന്നു എന്നാണ് പോലീസിന് നല്കിയ പരാതിയില്‍ സാക്ഷി ആരോപിക്കുന്നത്. മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴിയും പോലീസിന് നല്കിയ മൊഴിയും തിരുത്തുവാനാണ് ആവശ്യപ്പെടുന്നത്. ഭീഷണിക്കത്തും വിപിന്‍ ലാലിന്റെ വിലാസത്തില്‍ അയച്ചിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ