തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തിരഞ്ഞെടുക്കും. നിലവിലെ അധ്യക്ഷൻ എൻ വാസുവിന്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെയും, പുതിയ അംഗത്തെയും തിരഞ്ഞെടുക്കുന്നത്. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ടെന്നാണ് സർക്കാർ തീരുമാനം.
മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരുടെ പ്രതിനിധികൾ ചേർന്നാണ് പുതിയ അധ്യക്ഷനെയും, മറ്റൊരു അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. വരുന്ന നവംബർ 16ന് മണ്ഡലകാലം ആരംഭിക്കാൻ പോവുകയാണ്. ഈ സാഹചര്യത്തിൽ അധ്യക്ഷപദം ഒഴിച്ചിടുന്നത് സാധ്യമല്ല. ശബരിമല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുടെ ചുമതലയുള്ള ദേവസ്വം ബോർഡിനെ ആരാണ് നയിക്കുകയെന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനം ആയിട്ടില്ല.
Read Also: പി ജയരാജൻ ഖാദി ബോർഡിന്റെ തലപ്പത്തേക്ക്; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ







































