‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാൽസംഗശ്രമമല്ലെന്ന വിവാദ വിധിപരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതിയാണ് പുതിയ പരാമർശം നടത്തിയത്.

By Desk Reporter, Malabar News
The victim invited it-accused granted bail in rape
Rep. Image
Ajwa Travels

ന്യൂഡൽഹി: കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു പരമാർശം. ജസ്‌റ്റിസ്‌ സഞ്‌ജയ് കുമാർ സിങ്ങാണ് കേസ് പരി​ഗണിച്ചത്. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര പ്രശ്‌നം ക്ഷണിച്ചു വരുത്തിയതാണെന്നും അതുകൊണ്ട് സംഭവിച്ചതിന് ഉത്തരവാദിയാണെന്നും വ്യക്‌തമാക്കി.

ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിങ് ​ഗസ്‌റ്റായി താമസിക്കുകയായിരുന്നു. സെപ്‌റ്റംബർ 21ന്, യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു ഹോട്ടലിൽ പോയി പുലർച്ചെ 3 മണി വരെ മദ്യപിച്ചു. മദ്യലഹരിയിൽ മടക്കയാത്ര പ്രയാസകരമായപ്പോൾ പ്രതിയുടെ വീട്ടിൽ പോയി താമസിക്കാൻ യുവതി തന്നെ സമ്മതിച്ചു എന്നും ജസ്‌റ്റിസ്‌ സഞ്‌ജയ് കുമാർ സിങ് ഉത്തരവിൽ പറയുന്നു.

വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി രണ്ടുതവണ ബലാൽസംഗം ചെയ്‌തു എന്ന ഇരയുടെ ആരോപണം തെറ്റാണെന്നും ഇത് തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. കേസിന്റെ വസ്‌തുതകൾ കണക്കിലെടുക്കുമ്പോൾ, ഇത് ബലാൽസകേസല്ല, മറിച്ച് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരിക്കാമെന്നും ഉത്തരവിൽ പറയുന്നു.

ഇരുവരും പ്രായപൂർത്തിയായവരാണെന്നതിൽ തർക്കമില്ല. ഇര എംഎ വിദ്യാർഥിനിയാണ്. അതിനാൽ അവളുടെ പ്രവൃത്തിയുടെ ധാർമ്മികതയും പ്രാധാന്യവും മനസിലാക്കാൻ അവൾക്ക് കഴിവുണ്ടായിരുന്നു. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവൾ തന്നെ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു.

ഇരയുടെ മൊഴിയിലും സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ അവളുടെ കന്യാചർമ്മം തകർന്നതായി കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.

നിയമനടപടികളിൽ നിന്ന് പ്രതി ഒളിച്ചോടുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ ബോധിപ്പിച്ചതായി ജസ്‌റ്റിസ്‌ സഞ്‌ജയ് കുമാർ സിങ് വ്യക്‌തമാക്കി. ഡിസംബർ 11 മുതൽ പ്രതി നിഷാൽ ജയിലിലാണെന്നും ഇയാൾക്ക് ക്രിമിനൽ പശ്‌ചാത്തലമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ജാമ്യ സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്യില്ലെന്നും അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി.

KERALA HEALTH | വീട്ടിലെ പ്രസവം കുറ്റകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE