കണ്ണൂർ: ഗുജറാത്തിൽ നിന്നും മോഷണ കേസിൽ ഉൾപ്പെട്ടു നാടുവിട്ട കമിതാക്കൾ കണ്ണൂർ തളിപ്പറമ്പിൽ പിടിയിൽ. ഗുജറാത്ത് പലൻപൂർ ആദർശ് നഗർ സ്വദേശിനിയായ ബാസന്തിബെൻ (21), ബീഹാർ മധുബാനി സ്വദേശി മുഹമ്മദ് അർമാൻ നസീം (25) എന്നിവരാണ് പിടിയിലായത്. സ്വർണാഭരണ മോഷണക്കേസിൽ ഉൾപ്പെട്ട് നാടുവിട്ട ഇവർ തളിപ്പറമ്പ് മാർക്കറ്റിന് സമീപം കടയിൽ ഒളിച്ച് താമസിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പിലാണെന്ന് മനസിലായത്. തുടർന്ന് ഇരുവരെയും തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ ഗുജറാത്ത് പലൻപൂർ സിറ്റി വെസ്‌റ്റ് പോലീസാണ് പിടികൂടിയത്. മൂന്ന് ദിവസം മുമ്പാണ് ഇവർ തളിപ്പറമ്പിൽ എത്തിയത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി.
Most Read: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂർ നഗരസഭ






































