മലപ്പുറം: പ്രഭാത സവാരിക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലും കേരളത്തിലുമായി 200 ലേറെ പവൻ മോഷ്ടിച്ച കേസുകളിൽ പ്രതിയാണ് മുസ്തഫ. കറുത്ത കോട്ടും ഹെൽമറ്റും ധരിച്ചാണ് ഇയാൾ മോഷണം നടത്തിവരുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ പ്രതി നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒറ്റക്കാണ് പ്രതി മോഷണം നടത്തുന്നത്. കറുത്ത കോട്ട് ധരിക്കുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നില്ല. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തെളിവെടുപ്പിനായി പ്രതിയെ ഇന്ന് വിവിധ സ്ഥലങ്ങളിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു.
Most Read: പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്







































