പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്

By News Desk, Malabar News
money seized in palakkad
Ajwa Travels

ആലുവ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എഎം ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ് ഇന്നലെ പിടിയിലായിരുന്നു.

ആലുവയിലെ ഫ്‌ളാറ്റില്‍ രാത്രി 12 മണി വരെ പരിശോധന നീണ്ടു. ഫ്‌ളാറ്റിന്റെ മൂല്യം 80 ലക്ഷം രൂപയാണ്. ഇവിടെ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നര ലക്ഷത്തിന്റെ മ്യൂസിക് സിസ്‌റ്റവും കണ്ടെത്തി. എ.എം ഹാരിസിന് ബാങ്ക് നിക്ഷേപം 18 ലക്ഷം രൂപയുണ്ടെന്നും പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായി രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.

Also Read: പിജി ഡോക്‌ടർമാരുടെ സമരം; ഭാഗികമായി പിൻവലിക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE