പിജി ഡോക്‌ടർമാരുടെ സമരം; ഭാഗികമായി പിൻവലിക്കാൻ തീരുമാനം

By Syndicated , Malabar News
pg-doctors-strike
Ajwa Travels

തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നടത്തി വന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. സർക്കാർ അഭ്യർഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ തീരുമാനമെടുത്തതായി കെഎംപിജിഎ അറിയിച്ചു. അതേസമയം ഒപി വാർഡ് ബഹിഷ്‌കരണം തുടരും.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ ഭാഗികമായി സമരം തുടരുമെന്നും കെഎംപിജിഎ പറഞ്ഞു. മുതിർന്ന ആരോഗ്യ ഉദ്യോഗസ്‌ഥരുമായി ഇന്ന് വീണ്ടും ചർച്ചയുണ്ടെന്നും പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സമരക്കാർ അറിയിച്ചു.

അതേസമയം ഡോക്‌ടർമാരുടെ സമരത്തിന് മെഡിക്കൽ കോളേജ് ഹൗസ് സർജൻസ് നൽകി വന്നിരുന്ന പ്രത്യക്ഷ പിന്തുണ പിൻവലിച്ചു. ആവശ്യങ്ങളിൽ അനുഭാവപൂർവമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നും അതിനാൽ സമരത്തിന് നൽകി വന്നിരുന്ന പിന്തുണ പിൻ‌വലിക്കുന്നു എന്നും ഹൗസ് സർജൻസ് അറിയിച്ചു.

Read also: കോടതി വളപ്പിലെ തെരുവ് നായ ശല്യം; റിപ്പോർട് തേടി മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE