തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന് സസ്പെൻഷൻ. ഡിജിപിയുടെ ശുപാർശയെ തുടർന്ന് ആഭ്യന്തര വകുപ്പാണ് സസ്പെൻഷന് ഉത്തരവിട്ടത്.
തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, തെളിവെടുപ്പിന് എത്തിക്കുന്നത് സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ മെമ്മോയ്ക്ക് നന്ദകുമാർ നൽകിയ വിശദീകരണം.
എന്നാൽ, തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നെന്നാണ് ഉത്തരവിൽ പറയുന്നത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കൂടിതെ, അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു പാനൽ സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!




































