ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ബാബു എന്നിവരെ ഏഴ് വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളാണെന്ന ബിജെപിയുടെ അവകാശവാദം രാഷ്‌ട്രീയ ദാരിദ്ര്യം മൂലമാണെന്ന് സത്യൻ പെരുമ്പറക്കോട് പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിവരാൻ പാർട്ടി നേതാക്കളുമായി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇരുവരും ബിജെപിയിൽ ചേർന്നതെന്നും സത്യൻ അറിയിച്ചു.
Malabar News: ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് സെഞ്ചുറി; കേസുകളുടെ എണ്ണം 100 കടന്നു
ഇരുവരും കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് സത്യന്റെ പ്രസ്‌താവന. നിക്ഷിപ്‌ത താൽപര്യത്തെ തുടർന്ന് ഒറ്റപ്പാലം നഗരസഭയിലെ യുഡിഎഫ് ഭരണം അട്ടിമറിക്കുകയും സിപിഎമ്മിനോടൊപ്പം ചേർന്ന് ഭരണം നടത്തുകയും ചെയ്‌തിരുന്നവരാണ് രണ്ടു പേരും. ഇങ്ങനെയുള്ളവർക്ക് അഭയം നൽകിയ ബിജെപിയുടെ നിലപാട് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കാലുമാറ്റത്തിന് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയവരെ സ്‌ഥാനാർഥി ആക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News: മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്