മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര് പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്.
ബൈപ്പാസ് റോഡില്‍ വച്ച് എസ്ഐ ബി പ്രമോദും സംഘവും ചേര്‍ന്ന് ബൈക്ക് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Malabar News: പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ






































