പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ

By Syndicated , Malabar News
udf in perambra kozhikkode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രനായി മണ്ഡലത്തിൽ മൽസരിക്കും. സ്‌ഥാനാർഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ഇബ്രാഹിം കുട്ടിയെ മൽസരിപ്പിക്കണം എന്ന് പ്രാദേശിക തലത്തില്‍ നിന്ന് ആവശ്യപ്പെട്ടതായി ഹൈദരലി തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ലോക കേരള സഭ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഇബ്രാഹിം കുട്ടി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയാണ്. നേരത്തെ സ്‌ഥാനാർഥി നിർണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകർ തന്നെ രംഗത്ത് വന്നിരുന്നു. പേരാമ്പ്രയില്‍ പേയ്ഡ് സീറ്റാണെന്ന ആരോപണമാണ് ഇവർ മുന്നോട്ട് വെച്ചിരുന്നത്.

Read also: പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE