പേരാമ്പ്ര മണ്ഡലം; പ്രതിസന്ധി ഒഴിയാതെ യുഡിഎഫ് സ്‌ഥാനാർഥി നിർണയം

By Team Member, Malabar News
perambra
Representational image
Ajwa Travels

കോഴിക്കോട് : ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ സ്‌ഥാനാർഥി നിർണയത്തിൽ യുഡിഎഫ് പ്രതിസന്ധി തുടരുന്നു. മുസ്‌ലിം ലീഗിന് വിട്ടുനൽകിയ സീറ്റിനെ ചൊല്ലിയാണ് ഇപ്പോൾ കോൺഗ്രസിനുള്ളിലും, ലീഗിനുള്ളിലും പ്രതിസന്ധി രൂക്ഷമാകുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ സ്‌ഥാനാർഥി പ്രഖ്യാപനം നിലവിൽ അനിശ്‌ചിതത്വത്തിൽ തുടരുകയാണ്.

പേരാമ്പ്രയിൽ മുസ്‌ലിം ലീഗിന് സീറ്റ് നൽകരുതെന്ന ആവശ്യമാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. കൂടാതെ സിഎച്ച് ഇബ്രാഹിം കുട്ടിയെ മൽസരിപ്പിക്കരുതെന്ന ആവശ്യവുമായി പേരാമ്പ്രയില്‍ പരസ്യ പ്രകടനം നടന്നു. എന്നാല്‍ സിഎച്ച് ഇബ്രാഹിം കുട്ടി തന്നെയാണ് സ്‌ഥാനാര്‍ഥിയെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്‌തമാക്കി.

അതേസമയം തന്നെ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പേരാമ്പ്രയില്‍ പേയ്ഡ് സീറ്റാണെന്ന ആരോപണമാണ് ഇവർ മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് നേതാക്കൾ പാണക്കാട് ഹെെദരലി ശിഹാബ് തങ്ങളെ കണ്ടു. എന്നാൽ മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് സ്‌ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

Read also : വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE