വിജയം ഉറപ്പ്, സംശയം ഭൂരിപക്ഷത്തിൽ മാത്രം; ഇ ശ്രീധരൻ

By Syndicated , Malabar News
-e-SREEDHARAN
E Sreedharan
Ajwa Travels

ഒറ്റപ്പാലം: പാലക്കാട്ട് വിജയം ഉറപ്പെന്ന് ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരന്‍. മണ്ഡലത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംശയമെന്നും വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ട്വന്റിഫോറിനോടായിരുന്നു പ്രതികരണം.

പാലക്കാട് മണ്ഡലത്തിന് താന്‍ പഠിക്കുന്ന കാലത്തിൽ നിന്ന് യാതൊരു വ്യത്യാസവും വന്നിട്ടില്ല. അടിസ്‌ഥാന സൗകര്യങ്ങള്‍ പോലും വികസിപ്പിച്ചിട്ടില്ലെന്നും മണ്ഡലത്തിന്റെ വികസനത്തെ കുറിച്ച് മോശം അഭിപ്രായമാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്തെ പാര്‍ട്ടി നേതൃത്വത്തില്‍ ഇടപെടുന്നില്ല. മുഴുവന്‍ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല എന്നാൽ നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ പോകും. എംഎല്‍എ ആയ ശേഷം പാലക്കാടിന്റെ വികസനത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

Read also: ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE