ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

By Syndicated , Malabar News
rajyasabha
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര്‍ രവി, പിവി അബ്‌ദുല്‍ വഹാബ്, കെകെ രാഗേഷ് എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.

മാർച്ച് 24ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. ശേഷം 31 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മൂന്നിന് സൂക്ഷ്‌മ പരിശോധന നടക്കും. ഏപ്രിൽ അഞ്ച് വരെ പത്രിക പിൻവലിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്‌ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെയും ചുമതല.

Read also: സംസ്‌ഥാനത്ത് ഇടത് മുന്നണിയുടെ ഭരണ തുടർച്ചക്ക് ബിജെപി ശ്രമിക്കുന്നു; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE