ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് കനത്ത മഴയിലും വെള്ളക്കെട്ടിലും മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്.
മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
അതേസമയം യമുനാനദിയിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഡെൽഹിയിൽ അതീവജാഗ്രതാ നിര്‍ദേശം തുടരുകയാണ്. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട നാലഞ്ച് സ്‌ഥലങ്ങളില്‍ നിന്ന് ജനങ്ങളേയും മൃഗങ്ങളേയും ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ഈ ഭാഗങ്ങളില്‍ അപകടമരണം ഉണ്ടായിട്ടില്ലെന്നും സീലംപുര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശരത് കുമാര്‍ പറഞ്ഞു.
Also Read: കുഞ്ഞുമായി പുഴയിൽ ചാടിയ സ്‍ത്രീ മരിച്ചു; മകള്‍ക്കായി തെരച്ചിൽ തുടരുAന്നു