വയനാട്: വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മീനങ്ങാടി-ബത്തേരി റൂട്ടിലെ കാക്കവയലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ തമിഴ്‌നാട് പാട്ടവയൽ സ്വദേശി പ്രവീഷ്(39), ഭാര്യ ശ്രീജിഷ(34), അമ്മ പ്രേമലത(62) എന്നിവരാണ് മരിച്ചത്.
പ്രവീഷിന്റെ മകൻ ആരവിനെ(3) നിസാര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരിയിൽ നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ അമിതവേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്