കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി മൂന്നുപേർ മുങ്ങി മരിച്ചു. പയ്യാവൂർ പുഴയിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ് മുങ്ങിമരിച്ചത്. കോയിപ്ര വലക്കുമറ്റത്തിൽ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകൾ അലീനയാണ് (14) മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അലീന മുങ്ങിപ്പോവുകയായിരുന്നു.
തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ചൂടാട്ട് അഴിമുഖത്ത് ഒമ്പതാം ക്ളാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (14) മരിച്ചത്. നാല് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മൂന്ന് കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ