കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍ എന്നായിരുന്നു മഹുവയുടെ ട്വീറ്റ്.
ആരാണ് കാര്‍ഷിക നിയമങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവ ആരുടെ ഖജനാവുകള്‍ നിറക്കാനാണെന്നും സര്‍ക്കാര്‍ നിയമം പിന്‍വലിച്ചാല്‍ ആര്‍ക്കാണ് നഷ്‌ടമെന്നും അവര്‍ ചോദിച്ചു. നിയമങ്ങള്‍ തങ്ങളെ സഹായിക്കില്ലെന്ന് കര്‍ഷകര്‍ പറയുമ്പോഴും എന്തിനാണ് ഇങ്ങനെയൊരു നിയമമെന്നും മഹുവ ചോദിക്കുന്നു
അതേസമയം, കാര്‍ഷിക നിയമം 37ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read also: കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍









































