തൃക്കരിപ്പൂര്‍: കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്കു കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നതിന് പരിഹാരമായി ഒരു കൂട്ടം സുമനസ്സുകള്‍. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നടത്തുവാനാണ് ഇവര്‍ തയാറായിരിക്കുന്നത്.
സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജിലെ കൈക്കോട്ടു കടവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലിഫ് സാംസ്ക്കാരിക കൂട്ടായ്മയാണ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി കെപി അബ്ദുല്‍ റഹിമാന്‍ഹാജി സ്മാരക ആംബുലന്‍സ് ഇനി മുതല്‍ പ്രവര്‍ത്തിക്കും. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തി അലിഫ് പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതര്‍ക്ക് ഇതു സംബന്ധിച്ച് രേഖാമൂലം അറിയിപ്പും നല്കി.
Malabar News: റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്ഞം
വാഹനം കിട്ടുന്നില്ലെന്നും ചില വാഹനങ്ങള്‍ കൂടിയ തുക വാങ്ങുന്നതായും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കാരുണ്യ- സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന അലിഫ് പ്രവര്‍ത്തകര്‍ സൗജന്യ സേവനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പരിശോധനാ ദിനങ്ങളില്‍ ആശുപത്രിയില്‍ ആംബുലന്‍സ് സജ്ജീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

































