തൃശൂർ: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്.
കാൽമുട്ട് ശസ്‌ത്രക്രിയക്ക് ഇരുപതിനായിരം രൂപ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്‌റ്റ്. വിജിലൻസ് ഡിവൈഎസ്‌പി പിഎസ് സുരേഷും സംഘവുമാണ് ഡോക്‌ടറെ അറസ്‌റ്റ് ചെയ്‌തത്.
National News: രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം