തിരുവനന്തപുരം: മാർച്ച് 30 മുതൽ ഏപ്രിൽ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറണം. ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽജനലും വാതിലും അടച്ചിടുക. വീട്ടിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിന് അകത്തു തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക, ഇടിമിന്നൽ ഉള്ള സമയത്ത് കഴിവതും പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുക. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകി.
Most Read: ഗൂഢാലോചന കേസിൽ ദിലീപ് തെളിവ് നശിപ്പിച്ചു; സർക്കാർ ഹൈക്കോടതിയിൽ