സാന്‍ഫ്രാന്‍സിസ്കോ: രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ കേസ് നല്കി ടിക്ടോക്. കമ്പനിയുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലായെന്നും ട്രംപിനെതിനെതിരെയുള്ള കേസ് നിസാരമായ് കാണുന്നില്ലായെന്നും
ടിക്ടോക് വ്യക്തമാക്കി.
അമേരിക്കന്‍ ഉപയോക്തൃ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും മാനദണ്ഡമാക്കിയാണ് ടിക്ടോക്കിന് നിരോധനമേര്‍പ്പെടുത്തുന്നത്.എന്നാല്‍ അപ്ലിക്കേഷനെ വിലക്കുന്നതോടെ ഇതുമായ് ബന്ധപ്പെട്ട നിരവധി തൊഴിലവസരങ്ങള്‍ രാജ്യത്ത് ഇല്ലാതാക്കുകയാണെന്ന് ടിക്ടോക് ആരോപിച്ചു. വിനോദം, ഉപജീവനം, ബന്ധങ്ങള്‍ തുടങ്ങിയുള്ള ആവശ്യങ്ങള്‍ക്കായ് ടിക്ടോക്കിനെ ആശ്രയിക്കുന്ന ദശലക്ഷകണക്കിനാളുകളെ ദ്രോഹിക്കുന്നതിന് തുല്യമാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് 45 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ഓഗസ്റ്റ് 6ന് അമേരിക്ക എക്സിക്യൂട്ടീവ് ഓര്‍ഡര്‍ പാസാക്കിയിരുന്നു. ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ കൈമാറാന്‍ 90 ദിവസത്തെ സമയം നല്‍കികൊണ്ട് ഓഗസ്റ്റ് 14നും ഉത്തരവിറക്കിയിരുന്നു. കേസില്‍ ഇതുവരെ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.







































