പാലക്കാട്: ദേശീയപാത ചന്ദ്രനഗർ മേൽപ്പാലത്തിൽ സ്‌കൂട്ടറിൽ ടിപ്പറിടിച്ചു യുവാവ് മരിച്ചു. കൊടുവായൂർ എത്തനൂർ പൂളപ്പറമ്പ് സ്വദേശി കൃഷ്‌ണൻ കുട്ടിയുടെ മകൻ വിജു(39)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50ന് ആയിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്ന് വന്ന വിജു ദേശീയപാതയിലേക്ക് കയറിയെങ്കിലും ദിശ മാറിയതറിഞ്ഞു എതിർവശത്തുള്ള സർവീസ് റോഡിലേക്ക് കടക്കുമ്പോൾ ടിപ്പറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നു. സംഭവത്തിൽ കസബ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read | ഗ്യാന്‍വാപി മസ്‌ജിദ്; വിധി അടുത്ത മാസം മൂന്നിന്- അതുവരെ സർവേക്ക് സ്‌റ്റേ







































