കൈമുട്ടുകളിലെ കറുപ്പ് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കൈയ്യിന്റെ തന്നെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൈമുട്ടുകളിലെ ചർമം കൂടുതൽ വരണ്ടതും ഇരുണ്ടതുമായിരിക്കും. ഇതിന് പരിഹാരം കാണാൻ പല മാർഗങ്ങളും നാം അവലംബിക്കാറുണ്ട്.
എന്നാൽ കുറച്ചു സമയം ചിലവഴിച്ചാൽ ഈ പ്രശ്‌നത്തിന് എളുപ്പം പരിഹാരം കാണാനാവുമെന്നതാണ് വാസ്‌തവം. വീട്ടിലുള്ള വസ്‌തുക്കള്‍ തന്നെ അതിനായി ഉപയോഗിക്കാം.

- കൈമുട്ടുകൾ മനോഹരമാക്കാൻ പാല് ഉപയോഗിക്കാം. ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി തടവിയാൽ സ്വാഭാവിക നിറം ലഭിക്കും. ഗ്ളിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടി, രാവിലെ കഴുകിക്കളഞ്ഞാലും ഇതേ ഫലം കിട്ടും.
- രക്‌തചന്ദനം, രാമച്ചം ഇവ അരച്ചു യോജിപ്പിച്ച് കൈകളിൽ പുരട്ടുന്നതും നന്നാണ്.

- കൈമുട്ടുകളിലെ ഇരുണ്ട നിറം മാറാൻ ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടിയാൽ മതി. രണ്ടാഴ്‌ച സ്‌ഥിരമായി ചെയ്‌താൽ പ്രകടമായ വ്യത്യാസം കാണാം.
- വിനാഗിരിയിൽ മുക്കിയ പഞ്ഞികൊണ്ട് കൈമുട്ടുകൾ കൂടെക്കൂടെ തടവുക. കറുപ്പുനിറം മാറി കൈമുട്ടുകൾ മൃദുവാകും.

- ബ്ളീച്ചിങ് ഇഫക്‌ട് ഉള്ള ഒന്നാണ് നാരങ്ങ. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകലും. ഒരു ടേബിൾസ്‌പൂൺ ചീവയ്‌ക്കാ പൊടിയിൽ ഒരു നാരങ്ങാ പിഴിഞ്ഞൊഴിച്ചു കുഴമ്പാക്കി കൈമുട്ടുകളിൽ പുരട്ടുന്നതും നല്ലതാണ്.
Most Read: പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി






































