പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി

By Film Desk, Malabar News
Ajwa Travels

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ‘ഒറ്റ്’ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ ‘ഒരേ നോക്കിൽ’ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ‘ഒറ്റ്’ തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴിൽ ‘രെണ്ടഗം’ എന്ന പേരിലാണ് ഒരുങ്ങുന്നത്. മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. ആമിന റഫീഖ് തമിഴിലും ആലപിച്ചിരിക്കുന്നു.

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷ്‌റോഫും മുഖ്യ വേഷത്തിലുണ്ട്. ചിത്രത്തിൽ തെലുങ്ക് താരം ഈഷ റബ്ബയാണ് നായിക.

ചാക്കോച്ചൻ സിനിമയിലെത്തി 25 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പും ശ്രദ്ധയാകർഷിച്ചിരുന്നു.

അടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്‌കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലബാൻ റാണെ, ശ്രീകുമാർ മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

ത്രില്ലർ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്‌റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമിക്കുന്നത്. സംഗീതവും ബിജിഎമ്മും ഒരുക്കുന്നത് എഎച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഛായാഗ്രാഹണം ഗൗതം ശങ്കറും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവഹിക്കുന്നു.

Most Read: ഐഎസ്എല്ലിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്- ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE