ന്യൂഡെൽഹി: ത്രിപുരയിൽ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ ഡെൽഹിയിൽ ധർണ നടത്തും. എംപിമാരുടെ 15 അംഗ സംഘം ഞായറാഴ്‌ച രാത്രി ഡെൽഹിയിലെത്തുമെന്ന് ടിഎംസി വൃത്തങ്ങൾ അറിയിച്ചു. എംപിമാരുടെ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും. സുഖേന്ദു ശേഖർ റോയ്, കല്യാൺ ബാനർജി, ഡെറക് ഒബ്രിയൻ സൗഗത റോയ്, ഡോല സെൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സയോണി ഘോഷിന് നേരെ ഈസ്‌റ്റ് അഗർത്തല വനിതാ സ്‌റ്റേഷനിൽ വെച്ച് കൈയേറ്റ ശ്രമം നടന്നതായി ടിഎംസി ആരോപിച്ചു. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് ദേബിന്റെ പൊതുയോഗത്തിനിടെ ബഹളം വച്ചതിന് സയോണിയെ അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ നാല് ടിഎംസി പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
Read also: കശ്‌മീരിലെ ഏറ്റുമുട്ടൽ; ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് മഹ്ബൂബ മുഫ്‌തി







































