ലണ്ടൻ: പ്രീമിയർ ലീഗിന്റെ അവസാന ദിനത്തിൽ മുഴുവൻ ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നു. ലീഗിലെ 20 ടീമുകളും ഒരുമിച്ച് കളിക്കുന്ന ഇന്ന് ആകെ 10 മൽസരങ്ങളാണ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് ബർത്ത് ലക്ഷ്യമിട്ട് മൂന്ന് മുൻനിര ടീമുകളാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ആകെയുള്ള നാല് ചാമ്പ്യൻസ് ലീഗ് സ്ളോട്ടുകളിൽ രണ്ടെണ്ണം നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയും, യുണൈറ്റഡും ഉറപ്പാക്കി കഴിഞ്ഞു.
ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി ചെൽസി, ലിവർപൂൾ, ലെസ്റ്റർ ടീമുകളാണ് രംഗത്തുള്ളത്. ഇതിൽ ചെൽസി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തും, ലിവർപൂൾ നാലാമതും, ലെസ്റ്റർ അഞ്ചാമതുമാണ് ഇപ്പോഴുള്ളത്.
ഇന്ന് ജയിച്ചാൽ ചെൽസി, ലിവർപൂൾ ടീമുകൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും. മറിച്ചാണെങ്കിൽ മൂന്ന് ടീമുകളുടെയും മൽസര ഫലത്തെ സ്വാധീനിച്ചാവും യോഗ്യത തീരുമാനിക്കുക. ഇതോടെ അവസാന ദിവസം പോരാട്ടങ്ങൾ കൂടുതൽ ആവേശമാവും എന്നുറപ്പായി കഴിഞ്ഞു. ഇന്ത്യൻ സമയം രാത്രി 8.30നാണ് മൽസരങ്ങൾ ആരംഭിക്കുക.
Read Also: കമൽ ഹാസൻ ചിത്രമായ വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഒരുങ്ങി ഗിരീഷ് ഗംഗാധരൻ






































