കമൽ ഹാസൻ ചിത്രമായ വിക്രത്തിന്റെ ക്യാമറ ചലിപ്പിക്കാൻ ഒരുങ്ങി ഗിരീഷ് ഗംഗാധരൻ

By Staff Reporter, Malabar News
girishgangadharan-
ഗിരീഷ് ഗംഗാധരൻ
Ajwa Travels

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വിക്ര’ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക മലയാളത്തിന്റെ സ്വന്തം ഗിരീഷ് ഗംഗാധരനെന്ന് റിപ്പോർട്ടുകൾ. കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിച്ച ചിത്രത്തിൽ ഛായാഗ്രാഹകനായി ആദ്യം നിശ്‌ചയിച്ചത് സത്യൻ സൂര്യനെയാണ്. എന്നാൽ തിരക്കുകൾ കാരണം സത്യൻ സൂര്യൻ പിൻമാറിയതിനാൽ ഗിരീഷായിരിക്കും പകരം ക്യാമറ കൈകാര്യം ചെയ്യുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു.

സമീര്‍ താഹിറിന്റെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഗിരീഷ് പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ജോണ്‍പോള്‍ ജോര്‍ജിന്റെ ഗപ്പി, ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. എ ആര്‍ മുരുഗദോസിന്റെ വിജയ് ചിത്രം സര്‍ക്കാരിലൂടെ ആയിരുന്നു ഗിരീഷിന്റെ തമിഴിലെ അരങ്ങേറ്റം.

Read Also: ശരീരത്തിൽ നിറയെ തേനീച്ചകളുമായി ആഞ്‌ജലീന; അമ്പരപ്പിച്ച് ഫോട്ടോഷൂട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE